മദ്യപിക്കുന്നവർക്ക് മാത്രം വരുന്ന രോഗമല്ല ലിവർ സിറോസിസ് . ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ രോഗങ്ങൾ കൂടാതെ ഹീമോ സിഡോറോസിസ് (Hemosiderosis), വിൽസൺസ് രോഗം (Wilson’s Disease) തുടങ്ങി പാരമ്പര്യസ്വാധീനമുള്ള കരൾ രോഗങ്ങൾ എന്നിവയും സീറോസിസിന് കാരണമാകും. അമിതമായ ശരീരഭാരം, പ്രമേഹം, രക്താതിസമ്മർദ്ദം, തൈറോയിഡ് ഗ്രന്ഥിയുടെ മാന്ദ്യം (Hypothyroidism) എന്നിവ കൊണ്ട് കരളിൽ കൊഴുപ്പു കൂടുന്ന അവസ്ഥ (Fatty Liver), ആമവാതത്തിനുള്ള (Rheumatoid Arthitis) മെതോട്രെക്സേറ്റ് പോലുള്ള ചില മരുന്നുകളുടെ ദീർഘകാല ഉപയോഗം എന്നിവയും സീറോസിസിലേക്ക് നയിക്കാറുണ്ട്.